മഹാരാഷ്ട്രയില്‍ മാട്ടിറച്ചി നിരോധനം, ബിജെപിയുടെ ഫാസിസ്റ്റ് അജണ്ടയാണെന്നാണ് ഡിവൈഎഫ്ഐയുടെ വിലയിരുത്തല്‍. രാജ്യമെമ്പാടും ഗോവധനിരോധനനിയമം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി എന്ന വാര്‍ത്തയും ഇതിനിടയില്‍ പുറത്ത് വന്നു.
ബീപ് നിരോധനത്തെ അനുകൂലിച്ചും, പ്രതികൂലിച്ചും സോഷ്യല്‍ മീഡിയകളിലും, സമൂഹത്തിലും സജീവ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഏത് ഭക്ഷമം തെരഞ്ഞെടുക്കണം എന്ന് തീരുമാനിക്കാന്‍ അവരവര്‍ക്ക് അവകാശമുണ്ട് എന്നതിനാല്‍ നിരോധനത്തെ അംഗീകരിക്കാനാവില്ല എന്നാണ് ഡിവൈഎഫ്ഐ ഉള്‍പ്പെടുന്ന ഇടത് സംഘടനകളുടെ വാദം. എന്നാല്‍ ഗോവധം നടപ്പാക്കണമെന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 48 നിര്‍ദ്ദേശിക്കുന്നുണ്ടെന്നും, ഗോവധത്തെ ന്യായീകരിക്കുന്നത് മതപരമായും സാംസ്ക്കാരികമായും ശരിയല്ല എന്നാണ് എതിര് വാദം.
നിരോധനത്തെ ബീഫ് ഫെസ്റ്റിവലുകൊണ്ട് എതിരിടാനുള്ള ഡിവൈഎഫ്ഐ തീരുമാനത്തെ നിങ്ങള്‍ പിന്തുണക്കുന്നുണ്ടോ..?
വോട്ട് ചെയ്തും, നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയും ബ്രേവ് ഇന്ത്യ ന്യൂസിന്റെ വോട്ട് ആന്റ് ടോക്കില്‍ പങ്കെടുക്കുക
ബീഫ് ഫെസ്റ്റിവലിനെ നിങ്ങള്‍ പിന്തുണക്കുന്നുണ്ടോ..?
വോട്ട് രേഖപ്പെടുത്താന്‍ താഴെ കാണുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക
Discussion about this post