ഹൈദരാബാദ്: ഹൈദരാബാദ് പൊലീസ് 95 ലക്ഷം രൂപയുമായി അഞ്ചു പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും പിടികൂടിയതില്‍ 18,000 രൂപയുടെ 2000 രൂപ നോട്ടുകളുമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. രാജ്യത്ത് 500, 1000 രൂപയുടെ കറന്‍സികള്‍ നിരോധിച്ചതു മുതല്‍ വിവിധയിടങ്ങളില്‍ നിന്നായി കോടിക്കണക്കിനു രൂപയുടെ കളളപ്പണമാണ് പൊലീസും, ആദായനികുതിവിഭാഗവുമടക്കം പിടിച്ചെടുത്തത്.
ഇന്നലെ ബംഗളുരുവില്‍ നിന്നും രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നായി 4.7 കോടി രൂപയുടെ പുതിയ രണ്ടായിരത്തിന്റെ കറന്‍സികള്‍ പിടിച്ചെടുത്തിരുന്നു. ഈ സംഭവത്തില്‍ ബാങ്കുകളെയുള്പ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിച്ചു വരികയാണ്.
Discussion about this post