ഡല്‍ഹി: റിലയന്‍സ് ജിയോയുടെ പരസ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ചതിന് റിലയന്‍സിനു 500 രൂപ പിഴ. അച്ചടി, ദൃശ്യമാധ്യമങ്ങള്‍ക്ക് നല്കിയ പരസ്യത്തിനായാണ് കമ്പനി പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചത്.
അനുവാദമില്ലാതെ ചിഹ്നങ്ങളോ ചിത്രങ്ങളോ പ്രദര്ശിപ്പിക്കുന്നതിനെതിരെയുള്ള 1950-ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് 500 രൂപ പിഴ ചുമത്തിയത്. എന്നാല്‍ ഇതു സംബന്ധിച്ച് റിലയന്‍സ് അധികൃതര്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല. റിലയന്‍സ് ജിയോയുടെ പരസ്യത്തില്‍ മോദിയുടെ ചിത്രം ഉപയോഗിച്ച സംഭവം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി ഇല്ലാതെയാണ് ജിയോ അദ്ദേഹത്തിന്റെ ചിത്രം പരസ്യത്തിനായി ഉപയോഗിച്ചതെന്നും കേന്ദ്ര വാര്‍ത്തവിനിമയ സഹമന്ത്രി രാജ്യ വര്ധന് സിംഗ് റാത്തോഡ് വ്യക്തമാക്കിയിരുന്നു.
Discussion about this post