ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തില്‍ 25 പേര് മരിച്ചു. നൂറിലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. വീടുകളും കടകളും തകര്‍ന്നുവീണു. പ്രദേശിക സമയം പുലര്‍ച്ചെ അഞ്ചോടെ പിഡെ ജയ മേഖലയെ പിടിച്ചുകുലുക്കിയ ഭൂചലനത്തിന്റെ ഉത്ഭവം കടലിനടിയിലാണ്. സുനാമി മുന്നറിയിപ്പുകളില്ല.
തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മുസ്ലിം ജനസംഖ്യ കൂടുതലുള്ള പിഡെ ജയ മേഖലയില്‍ ജനം പ്രഭാതനമസ്കാരത്തിന് ഒരുങ്ങുമ്പോഴായിരുന്നു ഭൂചലനം. നിരവധിക്കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഇതിനടയില്‍ കുടുങ്ങിയിരിക്കുന്നവരെ രക്ഷിക്കുന്നതിനുള്ള ശ്രമം നടക്കുകയാണ്. ജനം തെരുവുകളില്‍ കൂടിനില്‍ക്കുകയാണ്. മരിച്ചവരില്‍ നിരവധി പേര് കുട്ടികളാണ് എന്നാണ് വിവരം.ശക്തിയേറിയ ചലനത്തിന് പിന്നാലെ 30 മിനിറ്റിനുള്ളില്‍ അഞ്ച് തവണ തുടര്‍ചലനങ്ങളുമുണ്ടായി.
സുമാത്ര ദ്വീപിന് വടക്ക് പടിഞ്ഞാറായി കടലിനടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സുനാമി മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. 12 വര്‍ഷം മുമ്പ് ഡിസംബറിലുണ്ടായ വന്‍ ഭൂകമ്പത്തിലും പിന്നാലെയുണ്ടായ സുനാമിത്തിരകളിലും പെട്ട് പ്രദേശം നാമാവശേഷമായിരുന്നു. 2004ലില്‍ 9.1 രേഖപ്പെടുത്തിയ വന്‍ ഭൂകമ്പത്തില്‍ രണ്ട് ലക്ഷത്തോളം പേരാണ് മരിച്ചത്.
Discussion about this post