ഡല്‍ഹി: തമിഴ നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തോടെ അണ്ണാ ഡി.എം.കെ തകര്‍ച്ചയുടെ വക്കിലാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. ശശികല പാര്‍ട്ടിയെ പൂര്‍ണമായും വരുതിയിലാക്കുമെന്നും നിലവിലെ മുഖ്യമന്ത്രിയായ പനീര്‍ശെല്‍വത്തെ സ്വതന്ത്രമായി ഭരിക്കാന്‍ അനുവദിക്കില്ലെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.
ഒരാള്‍ക്ക് കീഴില്‍ അണ്ണാ ഡി.എം.കെയ്ക്ക് നിലനില്ക്കാവില്ല. ശശികലയാണ് യഥാര്‍ത്ഥത്തില്‍ പാര്‍ട്ടിയുടെ നേതാവ്. അതുകൊണ്ട് തന്നെ പനീര്‍ശെല്‍വത്തെ സ്വതന്ത്രമായി ഭരിക്കാന്‍ അവര്‍ അനുവദിക്കില്ല. ആ സ്ഥാനത്തേക്ക് സ്വന്തം കുടുംബത്തില്‍ നിന്നും ആരെയെങ്കിലും അവര്‍ കൊണ്ടുവരുമെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. പനീര്‍ശെല്‍വത്തിന് അണ്ണാഡി.എം.കെയില്‍ അടിത്തറയുണ്ടെന്ന് തോന്നുന്നില്ല. അതുപോലെ രാഷ്ട്രീയ സൂക്ഷ്മത ശശികലയ്ക്ക് ഉണ്ടെന്ന് തോന്നുന്നില്ലെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.
ജയലളിതയുടെ മരണത്തിന് പിന്നാലെ പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയായി പാര്‍ട്ടി തിരഞ്ഞെടുത്തിരുന്നു. ജയലളിത മന്ത്രിസഭയിലുണ്ടായിരുന്ന 31 മന്ത്രിമാരും കൂടെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. മൂന്നാം തവണയാണ് പനീര്‍ശെല്‍വം തമിഴ്നാടിന്റെ മുഖ്യമന്ത്രി പദത്തിലേറുന്നത്. നിലവില്‍ 234 അംഗ തമിഴ്നാട് നിയമസഭയില്‍ പാര്‍ട്ടിക്ക് സ്പീക്കറടക്കം 134 അംഗങ്ങളാണ് ഉള്ളത്. എന്നും ശശികലയുടെ വിശ്വസ്തനായിരുന്നു പനീര്‍ശെല്‍വം.
Discussion about this post