തിരുവനന്തപുരം: ശബരിമല ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിന്റേ പേര് മാറ്റിയതില്‍ ദേവസ്വം ബോര്‍ഡിനെതിരെ ആര്‍എസ്എസ് വാരികയായ കേസരിയില്‍ മുഖപ്രസംഗം. മല കയറുന്ന വിവാദങ്ങള്‍ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ ക്ഷേത്രത്തിന്റെ പേര് മാറ്റിയത് മൂര്‍ത്തി ഭേദം വരുത്തിയത് പോലുള്ള പ്രവര്‍ത്തനമാണെന്ന് കേസരി മുഖലേഖനം കുറ്റപ്പെടുത്തുന്നു.
ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായ മഹാക്ഷേത്രത്തിന്റെ പേരുമാറ്റുക എന്ന് പറഞ്ഞാല്‍ മൂര്‍ത്തി ഭേദം വരുത്തുന്നത് പോലുള്ള പ്രവര്‍ത്തനമാണ്. മൂന്ന് വര്‍ഷത്തെ ഭരണാധികാരം മാത്രമുള്ള ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിനും, അംഗങ്ങള്‍ക്കും ശബരിമലയുടെ പേര് മാറ്റാന്‍ ആരാണ് അധികാരം കൊടുത്തത്. ഒന്നുകില്‍ വിവാദമുണ്ടാക്കി ജനശ്രദ്ധയില്‍ നില്ക്കുവാനുള്ള ആരുടെയൊക്കയോ താല്പര്യമാണ് അതിന് പിന്നില്‍. അല്ലെങ്കില്‍ ശബരിമലയെ തകര്‍ക്കാനും, വിശ്വാസികളില്‍ ആശയകുഴപ്പമുണ്ടാക്കാനുമായി കാലങ്ങളായി ശ്രമിക്കുന്ന കുത്സിത ശക്തികളുടെ കൈകളില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടും പെട്ടിരിക്കുന്നു എന്ന് വേണം കരുതാന്‍- ലേഖനം കുറ്റപ്പെടുത്തുന്നു.
ധര്‍മ്മ ശാസ്ത ക്ഷേത്രത്തിന്റെ പേര് അയ്യപ്പ സ്വാമി ക്ഷേത്രം എന്നാക്കിയതിലെ യുക്തിയേയും ലേഖനം ചോദ്യം ചെയ്യുന്നുണ്ട്. പൊതുവെ ക്ഷേത്ര കാര്യങ്ങളില്‍ പിടിപാടില്ലാത്ത നിരീശ്വര വാദികള്‍ വരെ ക്ഷേത്ര ഭരണത്തിന് മുന്നിട്ടിറങ്ങുന്നതിന്റെ പ്രശ്നങ്ങള്‍ പേറേണ്ടി വരുന്നത് ശബരിമല പോലുള്ള മഹാക്ഷേത്രങ്ങളാണെന്നും ലേഖനം ആരോപിക്കുന്നു.
Discussion about this post