ഡല്‍ഹി: യോഗഗുരു ബാബ രാംദേവിന് മുന്നില്‍ ശ്വാസം മുട്ടി ബോളിവുഡ് താരം രണ്‍വീര്‍ സിംഗ്. ഡല്‍ഹിയില്‍ ഒരു ഹിന്ദി ചാനല്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം. തനിക്കൊപ്പം ചുവട് വയ്ക്കാന്‍ രണ്‍വീര്‍ സിംഗിനെ, ബാബ രാംദേവ് ക്ഷണിക്കുകയായിരുന്നു.
നൃത്തച്ചുവടുകളില്‍ രണ്‍വീര്‍ സിംഗിന്റെ ചടുല വേഗത്തിനൊപ്പം എത്തിയ രാംദേവ് തന്റെ യോഗാ മുറകള്‍ പുറത്തെടുത്തതോടെ രണ്‍വീര്‍ സിംഗ് ശരിക്കും പെട്ടു. രാംദേിനൊപ്പം എത്താന്‍ വിഷമിച്ച രണ്‍വീര്‍ സിംഗ് ഒടുവില്‍ അദ്ദേഹത്തിന്റെ കാല്‍തൊട്ട് പരാജയം സമ്മതിച്ചു. തന്റെ മുന്നില്‍ അടിയറവ് പറഞ്ഞ രണ്‍വീര്‍ സിംഗിനെ എടുത്തുയര്‍ത്തി രണ്ട് വട്ടം അന്തരീക്ഷത്തില്‍ കറക്കിയ ശേഷമാണ് താഴെ നിര്‍ത്തിയത്. നൃത്തചുവടുകള്ക്കിടെ രണ്‍വീറിന് ശ്വാസം നിലച്ച് പോയത് ചൂണ്ടിക്കാട്ടിയ രാംദേവ് ഒരു ക്ഷീണവുമില്ലാതെയാണ് വേദി വിട്ടത്.
Discussion about this post