ജയലളിതയുടെ മരണശേഷം സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം പ്രചരിക്കുന്നതാണ് മുഖഛായയില്‍ ജയയോട് സാമ്യമുള്ള ഒരു യുവതിയുടെ ചിത്രം. ജയയുടെ രഹസ്യ മകളാണെന്ന പ്രചരണത്തോടൊപ്പം, പേരറിയാത്ത ഇവരുടെ താമസം അമേരിക്കയില്‍ എവിടെയോ ആണെന്നും അഭ്യൂഹങ്ങള്‍ പരന്നു.
2014-ല്‍ ജയലളിത ജയിലില്‍ അടക്കപ്പെട്ടപ്പോഴും ഇതേ യുവതിയുടെ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതുവരെ ഉത്തരമില്ലാതിരുന്ന ഈ ചോദ്യത്തിന് ഉത്തരവുമായി പ്രശസ്ത ഗായികയും ടിവി അവതാരകയുമായ ചിന്മയി ശ്രിപദ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. യുവതിയുടെ പേര് ദിവ്യ രാമനാഥന് വിരരാഘവന്. ജയലളിതയുടെ മകളല്ല. ഭര്‍ത്താവിനൊപ്പം ഓസ്ട്രേലിയയില്‍ താമസിക്കുന്നു. ഭര്‍ത്താവിനൊപ്പമുള്ള യുവതിയുടെ ചിത്രവും ചിന്മയി പുറത്തുവിട്ടിട്ടുണ്ട്.
ചിത്രത്തില്‍ കാണുന്ന ദമ്പതികള്‍ പ്രശസ്തരായ ശാസ്ത്രീയ സംഗീതജ്ഞരുടെ കുടുംബാംഗങ്ങളാണ്. തന്റെ കുടുംബത്തിന് ഇവരെ വളരെ അടുത്തറിയാമെന്ന് ചിന്മയി പറയുന്നു. യുവതിയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഗൂഗിള്‍ ഇമേജ് സെര്‍ച്ചില്‍ പോലും ഇവര്‍ ജയലളിതയുടെ മകളാണെന്ന തരത്തില്‍ ചിത്രീകരിക്കപ്പെട്ടു. ഒരു നുണ ദീര്‍ഘനാള്‍ ആവര്‍ത്തിച്ചാല്‍ അത് സത്യമാകുമെന്ന പഴമൊഴിയെ പോലെയാണിത്. വിഡ്ഢിത്തം നിറഞ്ഞ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നത് ദയവ് ചെയ്ത് അവസാനിപ്പിക്കൂവെന്നും ചിന്മയി ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു. മാനസിക സ്ഥിരതയില്ലാത്ത ആരുടേയോ ചിന്തയില്‍ ഉണ്ടായ കള്ളക്കഥയാണ് ഇത്. മൃദംഗം വിദ്വാന് വി ബാലാജിയുടെ കുടുംബാംഗം കൂടിയാണ് യുവതിയെന്നും ചിന്മയി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
[fb_pe url=”https://www.facebook.com/ChinmayiSripada/posts/10155373796024041″ bottom=”30″]
ബാലാജിയുടെ അനന്തരവാണ് ദിവ്യ. കഴിഞ്ഞ വര്‍ഷവും ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ചിത്രം നീക്കം ചെയ്യാന്‍ ഫെയ്സ്ബുക്കിനെ സമീപിക്കുകയുമുണ്ടായി. അപകീര്‍ത്തികരമായി ഒന്നുമില്ലെന്നും കിവംദന്തികള്‍ വൈകാതെ അവസാനിക്കുമെന്നാണ് അന്ന് ഫേസ്ബുക്ക് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ വ്യാജ പ്രചരണം വീണ്ടും ആവര്‍ത്തിച്ചു. അതില്‍ തന്റെ സഹോദരനും ദിവ്യയും വലിയ ആശങ്കയിലാണെന്നും അദ്ദേഹം ന്യൂസ് മിനിറ്റിനോട് പ്രതികരിച്ചു. വ്യാജ പ്രചരണം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ബാലാജിയും ഫേസ്ബുക്കില്‍ രംഗത്തെത്തിയിട്ടുണ്ട്.
[fb_pe url=”https://www.facebook.com/Trivandrum.V.Balaji/posts/10154768126097594″ bottom=”30″]
തിരുവനന്തപുരത്തെ ഇടത്തരം കുടുംബത്തിലാണ് ദിവ്യ ജനിച്ചുവളര്‍ന്നത്. വിവാദങ്ങള്‍ക്ക് പുറകെ പോകാന്‍ ആഗ്രഹമില്ലാത്തിനാലാണ് ഇത്രകാലം അനന്തരവളും കുടുംബവും ഇത്രകാലം നിശബ്ദരായി ഇരുന്നതെന്നും ബാലാജി പറഞ്ഞു.
Discussion about this post