എയിംസെന്ന കേരളത്തിന്റെ സ്വപ്നത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും. കേരളത്തിന് ഉടനെയൊന്നും ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അനുവദിക്കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയ വിഷയത്തില്‍ വിശദീകരണം നല്കി ബിജെപി. കേരളത്തില്‍ മുന്നണികള്‍ നടത്തുന്ന രാഷ്ട്രീയക്കളിയാണ് എയിംസ് നഷ്ടപ്പെടാന്‍ കാരണമെന്ന് ബിജെപി ആരോപിച്ചു.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി നദ്ദ ഇത്തവണത്തെ എയിംസ് പട്ടികയില്‍ കേരളം ഇല്ലെന്ന് അറിയിച്ചിരുന്നു. കേരളത്തിന്റെ ആവശ്യം പിന്നീട് പരിഗണിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്.
കേരളത്തില്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ എയിംസ് സ്ഥാപിക്കുമെന്ന് 2014ലാണ് കേന്ദ്ര ആരോഗ്യമന്ത്രി ലോക്സഭയില്‍ കെ.സി വേണുഗോപാലിന് മറുപടി നല്‍കിയിരുന്നത്. സര്‍ക്കാര്‍ സ്ഥലം കണ്ടെത്തി നല്കുന്ന നിലയ്ക്ക് ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഭൂമി കണ്ടെത്തല്‍ നടപടികളുമായി മുന്നോട്ട് പോയിരുന്നു. അടുത്ത വര്‍ഷം എയിംസ് പരിഗണനയില്‍ കേരളം ഉള്‍പ്പെടുമെന്ന പ്രതീക്ഷയിലാണ് കേരളം.
കേരളത്തില്‍ വരുന്ന ഇടതും വലതും മുന്നണികള്‍ മാറിമാറി രാഷ്ട്രീയം കളിക്കുന്നത് കൊണ്ടാണ് എയിംസ് നഷ്ടമായതെന്ന് ് ബിജെപി പ്രതികരിച്ചു.
Discussion about this post