ഡല്‍ഹി : കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ തന്നെ പ്രതിയാക്കിയത് തന്റെ രാഷ്ട്രീയ ജീവിത്തിന്റെ ഭാഗമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്. സത്യം എന്നായാലും പുറത്ത് വരും. തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുന്‍പ്രധാനമന്ത്രി പറഞ്ഞു.
കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മന്‍മോഹന്‍സിംഗിനെ പ്രതി ചേര്‍ത്ത് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കേസില്‍ വ്യവസായി കുമാരമംഗലം ബിര്‍ള, മുന്‍ കല്‍ക്കരി സെക്രട്ടറി പരേഖ് എന്നിവരെയും പ്രതി ചേര്‍ത്തിട്ടുണ്ട് മൂവരോടും ഏപ്രില്‍ എട്ടിന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.
Discussion about this post