ഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നും 16 കിലോ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നും എത്തിയ യാത്രക്കാരില്‍ നിന്നുമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടികൂടിയത്.
രാവിലെ ഏഴുമണിയോടെ ദുബായില്‍ നിന്നും ഡല്‍ഹിയിലെത്തിയ ആറു യാത്രക്കാരില്‍ നടത്തിയ പരിശോധനക്കിടെയാണ് സ്വര്‍ണം പിടികൂടിയത്. യാത്രക്കാരുടെ കുട്ടികളുടെ ഡയപ്പറില്‍ സമര്‍ത്ഥമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. 16 കിലോ തൂക്കമുള്ള സ്വര്‍ണമാണ് യാത്രക്കാരില്‍ നിന്നും പിടികൂടിയത്. ഓരോ കിലോ വീതമുള്ള 16 സ്വര്‍ണ ബിസ്കറ്റുകളാണ് പിടിച്ചെടുത്തതെന്നും കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. പിടിയിലായവരെ അധികൃതര്‍ ചോദ്യം ചെയ്ത് വരികയാണ്.
Discussion about this post