ഭോപാല്‍: പെട്ടെന്നുള്ളതും ഏകപക്ഷീയവുമായ മുത്തലാഖ് എതിര്‍ക്കപ്പെടണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. എന്നാല്‍ ഏകപക്ഷീയമായ മുത്തലാഖിനോടുള്ള എതിര്‍പ്പിനെ ഏകീകൃത സിവില്‍ കോഡിനുള്ള ഉപാധിയാക്കി മാറ്റാനുള്ള ശ്രമം ചെറുക്കണമെന്നും വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.ഭോപ്പാലില്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വൃന്ദ കാരാട്ട്. മുത്തലാഖിനോടുള്ള എതിര്‍പ്പ് മറയാക്കി ഏകീകൃത സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം വര്‍ഗീയത സൃഷ്ടിക്കാനാണ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ ഭയാശങ്കകള്‍ നേരിടുന്ന കാലത്ത് ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിന്റെ ലക്ഷ്യം പലതാണെന്നും വൃന്ദ കാരാട്ട് പറഞ്ഞു.
Discussion about this post