കൊച്ചി: ഗുണ്ടാകേസില്‍ ഒളിവിലായിരുന്ന കോണ്‍ഗ്രസ് നേതാവ് ആന്റണി ആശാംപറമ്പില്‍ പോലീസില്‍ കീഴടങ്ങി. മരട് നഗരസഭാ വൈസ് ചെയര്മാന് കൂടിയായ ആന്റണി ഐഎന്‍ടിയുസി പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലെ പ്രതിയാണ്. കൂട്ടുപ്രതിയായ മരട് നഗരസഭാ കൗണ്‍സിലര്‍ ജിംസണ് പീറ്ററും കീഴടങ്ങി. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലാണ് ഇവര്‍ കീഴടങ്ങിയത്. നേരത്തേ ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
ഇരുവരെയും പാര്‍ട്ടിയില്‍നിന്നു നേരത്തേ സസ്പെന്‍ഡ് ചെയ്തിരുന്നു. 2012ല്‍ നെട്ടൂര്‍ സ്വദേശിയായ ഷൂക്കൂര്‍ സ്വന്തം ഭൂമിയില്‍ മണ്ണിട്ട് നികത്തുന്നതിനിടെ ആന്റണി ആശാംപറമ്പിലിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഭൂമിയില്‍ കൊടി കുത്തുകയായിരുന്നു. തുടര്‍ന്ന് ആന്റണി ആശാംപറമ്പില്‍ നിയോഗിച്ച നാലംഗ ക്വട്ടേഷന്‍ സംഘം ഷൂക്കൂറിനെ കാറില്‍ തട്ടിക്കൊണ്ടുപോവുകയും ഭീഷണിപ്പെടുത്തി മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് കേസ്.
Discussion about this post