ഹൊബാര്‍ട്ട്: ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി നാലു സെഞ്ച്വറികള്‍ നേടുന്ന ആദ്യതാരമെന്ന അപൂര്‍വ്വ നേട്ടം ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയ്ക്ക്. ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് സ്കോട്ട്ലന്‍ഡിനെതിരായ മത്സരത്തില്‍ നാലാമത്തെ സെഞ്ച്വറി നേടിയാണ് സംഗക്കാര ഈ നേട്ടം സ്വന്തമാക്കിയത്.
ബംഗ്ലാദേശ് (പുറത്താകാതെ 105), ഇംഗ്ലണ്ട് (പുറത്താകാതെ 117), ആസ്ട്രേലിയ (104) എന്നീ ടീമുകള്‍ക്കെതിരെയാണ് ഈ ലോകകപ്പില്‍ സംഗക്കാര സെഞ്ച്വറികള്‍ നേടിയത്.
സ്കോട്ലന്ഡിനെതിരെ 86 പന്തുകളില്‍ നിന്നാണ് സംഗക്കാര സെഞ്ച്വറി തികച്ചത്. 95 പന്തില്‍ പതിമൂന്ന് ഫോറും നാലു സിക്സറുമടക്കം 124 റണ്‍സാണ് സംഗ ഇന്നത്തെ മത്സരത്തില്‍ നേടിയത്.
ഒരു ലോകകപ്പില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന നേട്ടവും സംഗക്കാരയുടെ പേരിലായി.
തുടര്‍ച്ചയായി മൂന്നു സെഞ്ചുറികള്‍ നേടിയ ആറു താരങ്ങളുടെ പേരിലുള്ള നേട്ടമാണ് സംഗക്കാര തിരുത്തിയത്.
സംഗക്കാരയുടെയും ദില്ഷന്റെയും സെഞ്ച്വറികളുടെ മികവില്‍ ലങ്ക സ്ക്കോട്ട്ലന്റിനെ 148 രണ്‍സിന് തോല്പിച്ചു. ഇതോടെ പൂള് എയില്‍ ശ്രീലങ്ക മൂന്നാം സ്ഥാനത്തെത്തി.
Discussion about this post