ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ച റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന് ബെംഗളൂരുവില്‍ പിടിയില്‍. റിസര്‍വ് ബാങ്കിന്റെ സീനിയര്‍ സ്പെഷ്യല്‍ അസിസ്റ്റന്റ് കെ. മൈക്കല്‍ ആണ് പിടിയിലായത്. ഒന്നരക്കോടി രൂപയുടെ പഴയ നോട്ടുകള്‍ ഇയാള്‍ അനധികൃതമായി മാറ്റിനല്‍കിയെന്നാണ് വിവരം. സിബിഐ ആണ് മുതിര്‍ന്ന റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്തിരിക്കുന്നത്.
നവംബര്‍ എട്ടിന് നോട്ട് പിന്‍വലിച്ച ശേഷം കള്ളപ്പണം വെളുപ്പിച്ചതിന്റെ പേരില്‍ നിരവധി പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇന്ന് കര്‍ണാടകയില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിന് ഇടനിലക്കാരായി നില്ക്കുന്ന ഏഴുപേരെ അറസ്റ്റു ചെയ്തിരുന്നു. ഇവരില്‍ നിന്ന് 93 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post