തിരുവനന്തപുരം: എഡിജിപി ശ്രീലേഖയ്ക്കെതിരായ അന്വേഷണത്തില്‍ ചീഫ് സെക്രട്ടറിക്ക് രൂക്ഷ വിമര്‍ശനം. നടപടി വൈകിപ്പിച്ചുവെന്ന പരാതിയിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി വിമര്‍ശനം ഉന്നയിച്ചത്. ഗുരുതരമായ ആരോപണങ്ങള്‍ വരുമ്പോള്‍ അതിന്മേല് അന്വേഷണം വേണ്ട എന്ന് തീരുമാനിക്കുന്നത് ശരിയല്ലെന്നും കോടതി കുറ്റപ്പെടുത്തി. ശ്രീലേഖയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ശ്രീലേഖയ്ക്കെതിരെ നടപടി വേണമെന്ന ശുപാര്ശയിന്മേല് നടപടി എടുക്കുന്നത് മൂന്ന് മാസം വൈകിപ്പിച്ചുവെന്നും ഇക്കാര്യത്തില്‍ വിശദീകരണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
എഡിജിപി ശ്രീലേഖ ഗതാഗത കമ്മിഷണറായിരിക്കെ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടി മുന്‍ എഡിജിപി ടോമിന് തച്ചങ്കരിയാണ് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ശ്രീലേഖയ്ക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യം ചീഫ് സെക്രട്ടറി തള്ളുകയായിരുന്നു. റിപ്പോര്‍ട്ട് കിട്ടി മൂന്ന് മാസങ്ങള്‍ക്ക് ശേഷമായിരുന്നു ചീഫ് സെക്രട്ടറി തീരുമാനം എടുത്തത്. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. എന്നാല്‍ മനപ്പൂര്‍വമല്ല നടപടി വൈകാന്‍ കാരണം. ഈ റിപ്പോര്‍ട്ട് പരിശോധിച്ചിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ സ്ഥലം മാറിപ്പോയതാണ് അന്തിമ തീരുമാനം എടുക്കാന്‍ വൈകിയതെന്നും ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു.
Discussion about this post