കാഠ്മണ്ഡു: നേപ്പാളിനെ പൂര്‍ണ്ണമായും ഹിന്ദു രാഷ്ട്രമാക്കണമെന്നാവവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തില്‍ സമരക്കാരും പോലീസും തമ്മില്‍ സംഘര്‍ഷം. ആര്.പി.പി.എന്‍ എന്ന സംഘടനയാണ് പ്രക്ഷോഭം നടത്തിയത്. കാഠ്മണ്ഡുവിനു സമീപമാണ് ഇവര്‍ പോലീസുമായി ഏറ്റുമുട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ പോലീസ് അറസ്റ് ചെയ്തിരിക്കുകയാണ്.
2008ല്‍ ദീര്‍ഘനാളുകള്‍ നീണ്ടു നിന്ന മാവോയിസ്റ് യുദ്ധത്തിനൊടുവിലാണ് സര്‍ക്കാറും പ്രക്ഷോഭകരും തമ്മില്‍ അധികാരം കൈമാറുന്ന കാര്യത്തില്‍ ധാരണയില്‍ എത്തിയത്. ആര്.പി.പി.എന്‍ നേപ്പാളിലെ ഏറ്റവും വലിയ നാലമത്തെ രാഷ്ട്രീയ പാര്‍ട്ടിയുമാണ്.
Discussion about this post