അമൃത്സര്‍: പഞ്ചാബിലെ പത്താന്‍കോട്ടില്‍ അതീവ സുരക്ഷാ ജാഗ്രത. ഭീകരരെന്ന് സംശയിക്കുന്ന മൂന്ന് പേരെ കണ്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്തും അതിര്‍ത്തി പ്രദേശങ്ങളിലും കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ബാമിയാല്‍ പ്രദേശത്ത് വച്ചാണ് മൂന്ന് പേരെ സംശയപരമായ സാഹചര്യത്തില്‍ പോലീസ് കണ്ടത്.
തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കണ്ടെത്തി. ബാമിയാല്‍ പാക്കിസ്ഥാനോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ്. ഈ പ്രദേശത്തു നിന്നും എത്തിയ ഭീകരരാണ് ജനുവരിയിലുണ്ടായ പത്താന്‍കോട്ട് ഭീകരാക്രമണത്തിന് ചുക്കാന്‍ പിടിച്ചത്.
പോലീസ് കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാണാതായ മൂന്ന് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post