ഡല്‍ഹി: പ്രധാനമന്ത്രി അഴിമതി നടത്തിയെന്ന ആരോപണത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ കോടതിയില്‍ പോകാന്‍ തയ്യാറായിക്കൊളളാന് രുഹുലിനോട് സുബ്രഹ്മണ്യന് സ്വാമി. രാഹുല്‍ നിയമത്തിന് വിധേയനാണ്. പ്രധാനമന്ത്രിക്കെതിരേ അത്തരം തെളിവുകള്‍ ഉണ്ടെങ്കില്‍ പൊലീസിനോട് അദ്ദേഹം അക്കാര്യം പറയണം. അല്ലെങ്കില്‍ കോടതിയില്‍ പോകാന്‍ തയ്യാറായിക്കൊളളാനും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. പ്രധാനമന്ത്രി വ്യക്തിപരമായി നടത്തിയ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ തന്റെ കൈവശം ഉണ്ടെന്ന രാഹുലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുബ്രഹ്മണ്യന് സ്വാമി.
അത്തരമൊരു വിവരം ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയില്ലെങ്കില്‍ ക്രിമിനല്‍ ശിക്ഷാ നിയമം അനുസരിച്ച് കുറ്റകരമാണെന്നും മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാമെന്നും സുബ്രഹ്മണ്യന് സ്വാമി ചൂണ്ടിക്കാട്ടി. തന്റെ വെളിപ്പെടുത്തല്‍ ഭയന്നാണ് തന്നെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതെന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍. എന്നാല്‍ പ്രധാനമന്ത്രിക്കെതിരേ അത്തരം വിവരങ്ങള്‍ കൈയ്യിലുണ്ടെങ്കില്‍ രാഹുല്‍ അത് എന്തുകൊണ്ട് പരസ്യപ്പെടുത്തുന്നില്ലെന്ന് ഇന്നലെ ആം ആദ്മി പാര്‍ട്ടി അടക്കമുളള രാഷ്ട്രീയ പാര്‍ട്ടികള്‍ ചോദിച്ചിരുന്നു. വിവരങ്ങള്‍ പുറത്തുവിടാന്‍ ബിജെപി രാഹുലിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
Discussion about this post