ഡല്‍ഹി: റിസര്‍വ് ബാങ്ക് സഹകരണ ബാങ്കുകള്‍ക്ക് പണം നല്‍കണമെന്ന് സുപ്രീംകോടതി. പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്കുന്ന അതേ അനുപാതം സഹകരണ ബാങ്കുകളോടും വേണം. സഹകരണ ബാങ്കുകളുടേത് ഗുരുതര വിഷയമാണ്. എന്നാല്‍ ഈ വിഷയത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നും പരമോന്നത കോടതി വ്യക്തമാക്കി.
അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള സമയപരിധി നീട്ടിനല്‍കുന്ന വിഷയത്തില്‍ തീരുമാനം കേന്ദ്ര സര്‍ക്കാരിന് സ്വീകരിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
നോട്ട് നിരോധത്തെ ചോദ്യം ചെയ്ത് രാജ്യത്തെ വിവിധ ഹൈകോടതികളുടെ പരിഗണനയിലുള്ള കേസുകള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇതുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളിലും വാദം കേള്‍ക്കാന്‍ സുപ്രിംകോടതി പുതിയ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. ആഴ്ചയില്‍ 24,000 രൂപ ഇടപാടുകാര്‍ക്ക് നല്‍കുമെന്ന വാഗ്ദാനം പാലിക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അവശ്യസേവനങ്ങള്‍ക്ക് പഴയ 500,1000 ഉപയോഗിക്കാനുള്ള സമയപരിധി നീട്ടണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
Discussion about this post