ഡല്‍ഹി: അസാധുവാക്കിയ പഴയ 500, 1000 നോട്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നികുതി ഇല്ലാതെ മാറിയെടുക്കാമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം. സംഭാവനകള്‍ക്ക് നികുതിയില്ലെന്ന നിയമത്തിന്റെ മറവില്‍ പാര്‍ട്ടികള്‍ക്ക് ഈ അനുമതി കേന്ദ്ര ധനകാര്യമന്ത്രാലയം നല്കി. സംഭാവന നല്‍കുന്നവരുടെ പേര് വിവരങ്ങള്‍ ആദായനികുതി ശേഖരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുവാദമുണ്ട്.
കള്ളപ്പണം വന്‍ തോതില്‍ ഒഴുകുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ വഴിയാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍ നിലനില്‍ക്കുമ്പോഴാണ് പണം മാറ്റിവാങ്ങാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടിയിരിക്കുന്നത്. 20,000 വരെ കണക്കുകള്‍ സൂക്ഷിക്കേണ്ട കാര്യമില്ല എന്നതിനാല്‍ എത്ര വലിയ തുക കിട്ടിയാലും അവയെ ചെറിയ തുകയാക്കി കാണിക്കുന്നതാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കണക്കുണ്ടാക്കുന്ന കാര്യത്തില്‍ സ്വീകരിക്കുന്ന സാധാരണ നയം.
നേരത്തെ കേന്ദ്രസര്‍ക്കാര്‍ നോട്ടു അസാധുവാക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആയിരക്കണക്കിന് കോടി രൂപ അസാധുവായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം നടത്തുന്നതിന് തൊട്ടുമുമ്പുള്ള ദിനങ്ങളില്‍ ബിജെപി കൊല്‍ക്കത്ത ജില്ലാഘടകം നോട്ടുകള്‍ മാറ്റി വാങ്ങിയിരുന്നു എന്നത് വന്‍ വാര്‍ത്തയാകുകയും ചെയ്തിരുന്നു.
നോട്ട് അസാധുവാക്കല്‍ വിവരം നേരത്തേ കിട്ടിയതാണ് ഇതിന് കാരണമായത് എന്നതായിരുന്നു ഉയര്‍ന്ന പ്രധാന ആരോപണം. അതേസമയം മറ്റ് പാര്‍ട്ടികള്‍ക്ക വന്‍ തുക നഷ്ടമാകുകയും ചെയ്തിരുന്നു.
Discussion about this post