ലഖ്നൗ: മതപരമായ ചടങ്ങിനിടെ പാകിസ്ഥാന് പതാകയുയര്‍ത്തിയ 60 പേര്‍ക്കെതിരേ ഉത്തര്‍ പ്രദേശ് പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. ഡിസംബര്‍ 12നു നടന്ന സംഭവത്തേത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയതിനേത്തുടര്‍ന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. സംഭവത്തിനെതിരേ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
സ്ഥലത്ത് സംഘര്‍ഷാവസ്ഥ ശക്തമായി വന്ന പശ്ചാത്തലത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സമാധാനയോഗം വിളിച്ചു കൂട്ടിയിരുന്നു. ബിസൗലി പൊലീസിന്റെ നേതൃത്വത്തിലായിരുന്നു സമാധാനയോഗം വിളിച്ചു ചേര്‍ത്തത്. അജ്ഞാതരായ 60-ഓളം പേരെ പ്രതി ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐ.പി.സി 296 എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ബിസൗലി പൊലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ലോകേന്ദ്ര പാല് സിങ് വ്യക്തമാക്കി. സമാധാനയോഗത്തില്‍ പങ്കെടുത്ത മതനേതാക്കള്‍, പാകിസ്ഥാന് പതാക കൈവശം വച്ചതില്‍ ഖേദം പ്രകടിപ്പിച്ചു. ഇതില്‍ ദുരുദ്ദേശ്യമൊന്നുമില്ലായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
Discussion about this post