ചെന്നൈ: ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമായി കരുണ്‍ നായര്‍. ചെന്നൈയില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലാണ് കരുണ്‍ നായര്‍ തന്റെ കരിയറിലെ കന്നി സെഞ്ചുറി നേടിയത്. 381 പന്തില്‍ നിന്നാണ് കരുണ്‍ 300 റണ്‍സ് നേടി ട്രിപ്പിള്‍ സെഞ്ചുറി അടിച്ചത്.
മധ്യനിരയിലിറങ്ങി ട്രിപ്പിള്‍ നേടി എന്നതും കരുണിന്റെ ഇന്നിംഗ്സിന്റെ സവിശേഷതയാണ്. വീരേന്ദ്രസെവാംഗ് രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിരുന്നു.
2009-ല്‍ നേടിയ 729 റണ്‍സെന്ന റെക്കോഡ് ഇന്ത്യ മറികടന്നുവെന്നതും ഈ മത്സരത്തിന്റെ പ്രത്യേകതയാണ്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്സ് സ്കോറായ 477 റണ്‍സിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 759 റണ്‍സെന്ന നിലയിലാണ്. ഇന്നലെ ഇന്ത്യയുടെ ഓപ്പണര്‍ ലോകേഷ് രാഹുലും സെഞ്ച്വറി നേടിയിരുന്നു.
ചെങ്ങന്നൂര്‍ സ്വദേശിയാണ് കരുണ്‍ നായര്‍.
Discussion about this post