കണ്ണൂര്‍: ഓണ്‍ലൈനില്‍ തന്നെ വേട്ടയാടുന്ന സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ ആഞ്ഞടിച്ച യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി ലസിതാ പാലയ്ക്കലിന്റെ ഫേസ്ബുക്ക് ലൈവ് വൈറലാകുന്നു. വീഡിയോ പോസ്റ്റ് ചെയ്ത് ആദ്യ മൂന്ന് മണിക്കൂറില്‍ തന്നെ മുപ്പതിനായിരത്തില്‍പരം ആളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്. വീഡിയോ സിപിഐഎം പ്രവര്‍ത്തകരും, ആര്‍എസ്എസ് പ്രവര്‍ത്തകരും മത്സരിച്ചാണ് പ്രചരിപ്പിക്കുന്നത്. ലസിതയ്ക്ക് നേരിടേണ്ടിവന്ന അനുഭവം എല്ലാവരും അറിയട്ടെയെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരും, ലസിതയുടെ ഭാഷയും ഭാവങ്ങളും എല്ലാവരും കാണട്ടെയെന്ന് സിപിഐഎം പ്രവര്‍ത്തകരും പറയുന്നു.
തന്നെ പലരും വേട്ടയാടുകയാണെന്ന് ലസിത പറയുന്നു. പക്ഷെ അതിനെ ധീരമായി നേരിടാന്‍ തയ്യാറാണെന്ന് വ്യക്തമാക്കുന്ന ലസിത ആര്‍എസ്എസില്‍ നിന്ന് സിപിഐഎമ്മിലേക്ക് വന്ന സുധീഷ് മിന്നി, പി ജയരാജന്റെ മകന് ജെയിന് രാജ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സിപിഐഎം പ്രവര്‍ത്തകര്‍ ഏത് രീതിയിലാണ് തനിക്കെതിരെ പോസ്റ്റിടുന്നതെന്ന് ഫേസ്ബുക്കിലുള്ളവര്ക്കും അറിയാമെന്നും പറയുന്നു. സുധീഷ് മിന്നിയുടെ പോസ്റ്റില്‍ താന്‍ മാന്യമായ ഭാഷ ഉപയോഗിച്ചത്, സുധീഷിന്റെ അച്ഛനും അമ്മയും സഹോദരനും ഇപ്പോളും സംഘപ്രവര്ത്തകരായതിനാലാണെന്നും ലസിത പറയുന്നു. വീഡിയോയില്‍ സുധീഷ് മിന്നി തറയാണെന്നും കൂതറയാണെന്നും ലസിത പറയുന്നു. അയാള്‍ക്കെതിരെ അതിലും വലിയ ഭാഷ ഉപയോഗിക്കാന്‍ അറിയാമെന്നും ലസിത.
തനിക്കെതിരെ പല തരത്തില്‍ പോസ്റ്റുകള്‍ ഇറക്കുമതി ചെയ്യുന്നത് അവരുടെ വിവരക്കേടുകൊണ്ടാകാമെന്നും ലസിത പറയുന്നു. താനായിട്ട് ഉയര്‍ന്നതല്ല, അവരായി തന്നെ ഉയര്‍ത്തിയതാണ്. തന്നെ ഝാന്‍സീ റാണിയെന്ന് വിളിക്കുന്നത് തുടര്‍ന്നോട്ടെയെന്നും അങ്ങനെ വിളിക്കുന്നത് തനിക്കും ഒരു സുഖമാണെന്നും ലസിതാ പാറയ്ക്കല്‍ പറയുന്നു. സിബിഐയെന്ന് കേള്‍ക്കുമ്പോള്‍ മുട്ടുവിറയ്ക്കുന്ന അച്ഛന്റെ മകനാണ് ജെയിന് രാജെന്നും ലസിത കൂട്ടിച്ചേര്‍ത്തു. ഇത്തരം മാക്രികള്‍ കുരച്ചതുകൊണ്ടൊന്നും ആര്‍എസ്എസ് ഇല്ലാതായിപോകില്ലെന്നും ലസിത പറയുന്നു. ആര്‍എസ്എസ് എന്ന പ്രസ്ഥാനം സത്യമാണ്. കമ്യൂണിസ്റ്റുകാര്‍ കളിക്കുന്നത് പിണറായി വിജനെ കണ്ടിട്ടാണോ എന്നും ലസിത ചോദിക്കുന്നു. പിണറായി വിജയനാരാ എന്നും ലസിത ചോദിക്കുന്നു. റെഡി വണ്‍ ടു ത്രി എന്ന് പറയുന്ന മണിയെ കണ്ടാണോ ചിറ്റപ്പനെ കണ്ടാണോ ഇവര്‍ കളിക്കുന്നതെന്നും ലസിത ചോദിക്കുന്നു. ഇപി ജയരാജന് മന്ത്രിസ്ഥാനം രാജിവെച്ചതൊന്നും ലസിത അറിഞ്ഞില്ലെന്നാണ് തോന്നുന്നത്. ഇത്തരം ബെസ്റ്റ് കോമഡികള്‍ കാണുമ്പോളാണ് താന്‍ പ്രതികരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പണി കിട്ടുന്നുണ്ടെന്നും അത് തനിക്കിഷ്ടമാണെന്നും ലസിത പറയുന്നു. സഖാക്കന്മാരെ വില്ലുവിളിച്ച് ഇനിയും തനിക്കെതിരെ പോസ്റ്റിടാനും ലസിത പറയുന്നു. താന്‍ മരിക്കും വരെ സംഘപ്രസ്ഥാനത്തിന്റെ ഭാഗമായിരിക്കുമെന്നും ലസിത പറയുന്നു.
നവമാധ്യമങ്ങളില്‍ സംഘപരിവാര്‍-സിപിഐഎം പ്രൊഫൈലുകള്‍ മത്സരിച്ചാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. സിപിഐഎമ്മിന്റെ ഓണ്‍ലൈന്‍ വേട്ടയ്ക്കെതിരെ ശബ്ദമുയര്‍ത്തിയ ഝാന്സീറാണിയെന്നാണ് സംഘപരിവാര്‍ പ്രൊഫൈലുകള്‍ വീഡിയോയെ വിശേഷിപ്പിക്കുന്നത്.
[fb_pe url=”https://www.facebook.com/100006444936290/videos/1807383169486497/” bottom=”30″]
[fb_pe url=”https://www.facebook.com/jain.jainpraj/posts/1200801509998044″ bottom=”30″]
[fb_pe url=”https://www.facebook.com/sudheesh.minni.31/posts/222946214826307″ bottom=”30″]
Discussion about this post