ഡല്‍ഹി: കരിയറിലെ മൂന്നാം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ മലയാളിയായ കരുണ്‍ നായര്‍ക്കു അഭിനന്ദനവുമായി പ്രധാനമന്ത്രി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി കരുണിന് അഭിനന്ദനം അറിയിച്ചത്. നേട്ടത്തില്‍ ഞങ്ങളെല്ലാരും സന്തോഷത്തിലാണെന്നും അഭിമാനമുണ്ടെന്നും അദ്ദേഹം ട്വിറ്റ് ചെയ്തു.
ഇനിയുമേറെ ഉയരങ്ങള്‍ കീഴടക്കാന്‍ ഈ നേട്ടം കരുത്താകട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കരുണിന് അഭിനന്ദനം അറിയിച്ചു. മകനെക്കുറിച്ച് അഭിമാനം ഉണ്ടെന്നും ചെറുപ്പം മുതല്‍ അവന് കഷ്ടപ്പെടുകയായിരുന്നെന്നും ഇന്ന് അവന് അത് സ്വന്തമാക്കിയെന്നും പിതാവ് പറഞ്ഞു. വളരെ അഭിമാനമുണ്ടെന്നും സ്വര്‍ഗത്തിലെത്തിയ സന്തോഷമുണ്ടെന്നും കരുണിന്റെ അമ്മ പ്രേമയും പറഞ്ഞു.
Congratulations on the historic triple century @karun126! We all are delighted & proud of your remarkable feat.
— Narendra Modi (@narendramodi) December 19, 2016
ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരായ അന്താരാഷ്ട്ര ക്രിക്കറ്റ് ടെസ്റ്റില്‍ 381 പന്തില്‍ നിന്നും ട്രിപ്പിള്‍ സെഞ്ച്വറി… https://t.co/4kfCRGZuF9
— Pinarayi Vijayan (@vijayanpinarayi) December 19, 2016
Discussion about this post