ചെന്നൈ: അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഇന്നിങ്സ് വിജയം. ഇംഗ്ലണ്ടിനെ ഇന്നിങ്സിനും 75 റണ്‍സിനുമാണ് ഇന്ത്യ തകര്‍ത്തത്. ഇതോടെ ഇന്ത്യ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ 4-0ത്തിന് സ്വന്തമാക്കി. ഒരു ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞു. രണ്ടാമിന്നിങ്സില്‍ ഇംഗ്ലണ്ടിന്റെ ഏഴു വിക്കറ്റുകള്‍ പിഴുത രവീന്ദ്ര ജഡേജയാണ് മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത്.
282 റണ്‍സ് ലീഡ് വഴങ്ങി അഞ്ചാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ അലെസ്റ്റയര്‍ കുക്കും കീറ്റണ്‍ ജെന്നിങ്സും ചേര്‍ന്ന സഖ്യം ആദ്യ വിക്കറ്റില്‍ 103 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. കുക്ക് 49 റണ്‍സും ജെന്നിങ്സ് 54 റണ്‍സും നേടി പുറത്തായി. ആറു റണ്‍സെടുത്ത ജോ റൂട്ടും ഒരു റണ്ണെടുത്ത ബെയര്‍സ്റ്റോവും നിലയുറപ്പിക്കും മുമ്പ് മടങ്ങി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ബൗളര്‍മാരില്‍ മികച്ചു നിന്നത്.
നേരത്തെ മലയാളി താരം കരുണ്‍ നായരുടെ ട്രിപ്പിള്‍ സെഞ്ചുറിയുടെയും 199 റണ്‍സടിച്ച ലോകേഷ് രാഹുലിന്റെയും മികവില്‍ ഇന്ത്യ ഒന്നാം ഇന്നിങ്സ് 759 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു. ടെസ്റ്റ ചരിത്രത്തില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് സ്കോറായിരുന്നു അത്. മോയിന്‍ അലിയുടെ ശതക മികവില്‍ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സില്‍ 477 റണ്‍സാണ് നേടിയത്.
Discussion about this post