മഹാരാജാസ് കോളേജില്‍ കുരീപ്പുഴ ശ്രീകുമാറിന്റെ കവിത ചുവരിലെഴുതിയതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ അറസ്റ്റിലായ നടപടിയില്‍ പ്രിന്‍സിപ്പാലിനെതിരെ വിമര്‍ശനവുമായി പൂര്‍വവിദ്യാര്‍ഥിയും സംവിധായകനുമായ ആഷിഖ് അബു രംഗത്തെത്തി. മഹാരാജാസിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഐക്യദാര്‍ഢ്യം അര്‍പ്പിക്കുന്നതായി ആഷിഖ് ഫേസ്ബുക്കില്‍ വ്യക്തമാക്കി.
കുട്ടികളാണ് ശരി, പ്രിന്‍സിപ്പാളല്ല,ഒരു സ്വതന്ത്ര ക്യാംപസിനെ കഴുത്തുഞെരിച്ചുകൊല്ലാനാണ് ശ്രമം, പ്രതിരോധിക്കണമെന്നും ആഷിഖ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചെന്നും പൊതുമുതല്‍ നശിപ്പിച്ചെന്നും ആരോപിച്ച് മഹാരാജാസ് കോളേജിലെ അഞ്ചുവിദ്യാര്ഥികള്ക്കെതിരെ കോളേജ് പ്രിന്‍സിപ്പലാണ് പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് അഞ്ചുവിദ്യാര്‍ഥികളെ പൊലീസ് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
അറസ്റ്റിലായവരെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ നേരത്തെ നിന്നും എസ്എഫ്ഐയില്‍ നിന്നും പുറത്താക്കിയതാണെന്ന് കോളേജിലെ യൂണിറ്റ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു. കൂടാതെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി വിജിനും അറസ്റ്റിനെ ന്യായീകരിച്ച് വന്നിട്ടുണ്ട്.
[fb_pe url=”https://www.facebook.com/aashiq.abu/posts/10154939578503969″ bottom=”30″]
Discussion about this post