വാരണാസി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുല്‍ പ്രസംഗിക്കാന്‍ പഠിച്ചെന്ന് നരേന്ദ്രമോദി പറഞ്ഞു. രാഹുല്‍ സംസാരിച്ചപ്പോള്‍ ഭൂകമ്പമുണ്ടായില്ലെന്നും മോദി പറഞ്ഞു. തന്റെ മണ്ഡലമായ വാരണാസിയിലെ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഇപ്പോള്‍ പ്രസംഗിക്കാന്‍ പഠിച്ചുവരികയാണ്. അദ്ദേഹം പ്രസംഗിക്കാന്‍ പഠിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അദ്ദേഹം സംസാരിച്ചിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ഭൂമികുലുക്കം ഉണ്ടാകുമായിരുന്നു. അടുത്ത പത്തുവര്‍ഷത്തേക്ക് ജനങ്ങള്‍ നേരിടേണ്ട ഒരു ഭൂമികുലുക്കമെന്നും രാഹുലിനെ പരിഹസിച്ച് മോദി പറഞ്ഞു.
വലിയൊരു ശുദ്ധീകരണ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഡോക്ടറുടെ ജോലി പതിയെ പതിയെ കുറഞ്ഞുവരികയാണ്. സാങ്കേതികവിദ്യയുടെ ജോലി വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം കള്ളപ്പണക്കാരെ സഹായിക്കുകയാണ്. അഴിമതിക്കാരോടൊപ്പം നില്ക്കുന്ന തരത്തില്‍ ചില രാഷ്ട്രീയപാര്‍ട്ടികളും നേതാക്കളും തരംതാഴുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇന്ത്യന്‍ സൈന്യം നമുക്ക് അഭിമാനമാണ്. എന്നാല്‍ അവരുടെ ധീരതയെ പോലും ചിലര്‍ ചോദ്യം ചെയ്യുന്നു. അങ്ങനെയൊരു വ്യവസ്ഥ നിലനില്‍ക്കുന്നത് നല്ലതാണോ എന്നും മോദി ചോദിച്ചു.
Discussion about this post