ഡല്‍ഹി: കല്‍ക്കരിപ്പാടം കേസില്‍ സിബിഐ കോടതി പ്രതി ചേര്‍ത്ത മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന്സിംഗിന് കോണ്‍ഗ്രസിന്റെ പിന്തുണ. മന്മോഹന് സിംഗിന്റെ വസതിയിലേക്ക് സോണിയയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
എംപിമാരും, പ്രവര്‍ത്തക സമിതി അംഗങ്ങളുമാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. മന്മോഹന്സിംഗിന് പിന്തുണ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി ഇന്ന് പ്രവര്‍ത്തക സമിതി യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.
മന്‍മോഹന്‍സിംഗിനെതിരെ ക്രിമിനല്‍ ഗൂഡാലോചനയാണ് സിബിഐ ചുമത്തിയിരിക്കുന്നത്. രാഷ്ട്രീയ പ്രേരിതമാണ് മന്‍മോഹന്‍സിംഗിനെതിരെയുള്ള നടപടി എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
മന്‍മോഹന്‍സിംഗിന്റെ വസതിയിലെത്തിയ സോണിയഗാന്ധി മന്മോഹനെ പിന്തുണ അറിയിച്ചിട്ടുണ്ട്.
മന്മോഹന്സിംഗിന് രാഷ്ട്രീയമായും നിയമപരമായ എല്ലാ പിന്തുണയും നല്‍കുമെന്ന് സോണിയ ഗാന്ധി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.കേസില്‍ മന്‍മോഹന്‍സിംഗ് കുറ്റവിമുക്തനാകുമെന്ന ഉറച്ച പ്രതീക്ഷയുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
Discussion about this post