തിരുവനന്തപുരം: കെജ്രിവാളിന്റെ ചിത്രം പാക്കിസ്ഥാന് പതാകയുടെ പശ്ചാത്തലത്തോടെ ചിത്രീകരിച്ച് ഓണ്‍ലൈനില്‍ വാര്‍ത്ത നല്കിയ ഏഷ്യാനെറ്റ് ന്യൂസ് പുലിവാല് പിടിച്ചു. ‘നിലപാട് തിരുത്തി: സംഭാവനകള്‍ നല്‍കുന്നവരുടെ പേരുകള്‍ വെളിപ്പെടുത്തില്ലെന്ന് ആംആദ്മി പാര്‍ട്ടി’ എന്ന തലക്കെട്ടുമായി പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് വി വവാദത്തിലായത്. വാര്‍ത്തയുടെ കവര്‍ ഇമേജായി ഫേസ്ബുക്കില്‍ പോസ്റ്റുചെയ്യപ്പെട്ടത് പാക് പതാക പശ്ചാത്തലമാക്കിയുള്ള കെജ്രിവാളിന്റെ ചിത്രമാണ്. ഇത് ഫേസ്ബുക്കില്‍ പ്രചരിക്കപ്പെട്ടതോടെ പോസ്റ്റിനും വാര്‍ത്തയ്ക്കുമെതിരെ വന്‍ പ്രതിഷേധമാണ് ഉയര്ന്നു്. ഇതോടെ ഏഷ്യാനെറ്റ് സൈറ്റില്‍ നിന്നും വാര്‍ത്തയും ഫേസ് ബുക്ക് പോസ്റ്റും പിന്‍വലിച്ചു.
വാര്‍ത്ത പിന്‍വലിച്ചെങ്കിലും സോഷ്യല്‍മീഡിയകളില്‍ ഏഷ്യാനെറ്റിനെതിരെയുള്ള പ്രതിഷേധം ശക്തമായിരിക്കുകയാണ്. പാക്കിസ്ഥാന് പതാക പുതച്ച് അപമാനിച്ചത് ഒരു ഇന്ത്യന്‍ മുഖ്യമന്ത്രിയെ ആണെന്നും ഏഷ്യാനെറ്റ് വാര്‍ത്ത പിന്‍വലിച്ച് തടിതപ്പാമെന്ന് കരുതേണ്ടെന്നും മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് ആംആദ്മി അനുകൂലികളുള്പ്പെടെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്്. സോഷ്യല്‍ മീഡിയയില്‍ നേരത്തേ പ്രചരിച്ചിരുന്ന ചിത്രം അബദ്ധത്തില്‍ പോസ്റ്റിനൊപ്പവും വാര്‍ത്തയ്ക്കൊപ്പവും ഉള്‍പ്പെട്ടതാകാമെന്നും ഏഷ്യാനെറ്റ് മനപ്പൂര്‍വം ഇത്തരത്തില്‍ ഫോട്ടോ നല്‍കിയതല്ലെന്നുമുള്ള വാദവും ഉയരുന്നുണ്ട്.
ഉറി ആക്രമണവുമായി ബന്ധപ്പെട്ടുണ്ടായ വാര്‍ത്തകള്‍ക്കിടെ കെജ്രിവാളിനെ അനുകൂലിച്ച് പാക് അധികൃതര്‍ രംഗത്തെത്തിയിരുന്നു. ഇഈ സമയത്ത് കെജ്രിവാളിനെ പാക് അനുകൂലിയെന്ന് മുദ്രകുത്താന്‍ പാക് പതാകയുമായി ചേര്‍ത്തുവച്ച് ചിത്രങ്ങള്‍ പലരും പ്രചരിപ്പിച്ചു. ഇത്തരത്തില്‍ പ്രചരിച്ച ചിത്രം ഏഷ്യാനെറ്റ് വാര്‍ത്തയ്ക്കൊപ്പം മനപ്പൂര്‍വം നല്‍കിയെന്ന ആക്ഷേപമാണ് ഏഷ്യാനെറ്റിനെതിരെ ഉയരുന്നത്.
Discussion about this post