ഡല്‍ഹി : അന്‍പതിലധികം അത്യാവശ്യമരുന്നുകളുടെ വിലയില്‍ കേന്ദ്രസര്‍ക്കാര്‍ കുറവ് വരുത്തി.എയ്ഡ്സ്, പ്രമേഹം, ആന്‍ജിന, വിഷാദരോഗം, അണുബാധ എന്നീ രോഗങ്ങള്‍ക്കടക്കമുള്ള മരുന്നുകള്‍ക്കാണ് വിലക്കുറവ്. ദേശീയ മരുന്ന് വില നിയന്ത്രണ അതോറിറ്റിയാണ് മരുന്നുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇരുപത്തി ഒമ്പതോളം മരുന്നുകളുടെ ചെറുകിട വില്പനയിലും നിയന്ത്രണം വരുത്തിയിട്ടുണ്ട്.
കൂടുതല്‍ മരുന്നുകളെ വില നിയന്ത്രണ അതോറിറ്റിയുടെ കീഴില്‍ കൊണ്ടുവരുമെന്ന് എന്‍പിപിഎ ചെയര്മാന് ഭൂപേന്ദ്ര സിംഗ് വ്യക്തമാക്കി. 800ലധികം മരുന്നുകളുടെ വിലനിയന്ത്രണം എത്രയും പെട്ടെന്ന് സാധ്യമാക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മരുന്നുകളുടെ വിലയില്‍ 5 മുതല്‍ 44 ശതമാനം വരെ കുറവ് വരും. 25 ശതമാനമാണ് ശരാശരി വിലക്കുറവ് വരിക. വില നിയന്ത്രണ അതോറിറ്റിയുടെ കീഴില്‍ വരാത്ത മരുന്നുകളുടെ വില അതാത് കമ്പനികള്‍ക്ക് നിശ്ചയിക്കാവുന്നതാണ്. വര്‍ഷം തോറും വിലയില്‍ 10 ശതമാനം വര്‍ധന വരുത്താനും മരുന്ന് കമ്പനികള്‍ക്ക് അവസരമുണ്ട്. 2015ലെ കണക്ക് പ്രകാരം 900 മരുന്നുകളാണ് അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്ളത്.
Discussion about this post