തിരുവനന്തപുരം: മന്ത്രി കെ.എം മാണിയുടെ അകമ്പടി വാഹനം ഇടിച്ച് മൂന്നുവയസുകാരന് പരിക്കേറ്റു. നന്തന്‍കോട് സ്വദേശി ആദിത്യനാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം.റോഡരികിലായിരുന്നു കുട്ടിയുടെ വീട് .വീട്ടുകാരറിയാതെ റോഡില്‍ ഇറങ്ങിയ കുട്ടി മന്ത്രിക്ക് എസ്കോര്‍ട്ട് പോയ വാഹനത്തിന്റെ മുന്നില്‍പ്പെടുകയായിരുന്നുവെന്നാണ് സൂചന.അപകടത്തില്‍ കാലിന് പരിക്കേറ്റ കുട്ടിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം സ്ഥിരീകരിച്ചെങ്കിലും അപകടത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല.
Discussion about this post