തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ ഗൂഢാലോചന, മലപ്പുറം സത്യസരണിയുടെ തീവ്രവാദ ബന്ധം എന്നിവയില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനു നിവേദനം നല്കി. സത്യസരണിയിലെ രാജ്യദ്രോഹ പ്രവര്‍ത്തനം കണ്ടെത്താന്‍ എന്‍ഐഎക്കു നിര്‍ദേശം നല്‍കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
ബിജെപി സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടി, സംസ്ഥാന വക്താവ് ജെ.ആര്.പത്മകുമാര്‍, ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് എന്നിവരും കുമ്മനത്തിനൊപ്പം ഉണ്ടായിരുന്നു.
Discussion about this post