ഇന്ത്യന്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്ത പാക്കിസ്ഥാന് ഹാക്കര്‍മാര്‍ക്ക് തിരിച്ചടി നല്കി മലയാളി ഹാക്കര്‍മാര്‍. പാക് വിമാനത്താവളത്തിന്റെ വെബ്സൈറ്റില്‍ സിഐഡി മൂസയിലെ സലിംകുമാറും പ്രേമത്തിലെ നിവിന്‍പോളിയും രാവണ പ്രഭുവിലെ മോഹന്‍ലാലിനെയുമൊക്കെ അവതരിപ്പിച്ച് മലയാളി ഹാക്കര്‍മാരുടെ പൊങ്കാല തുടരുകയാണ്. രാജ്യാന്തര വിമാനത്താവളത്തിന്റെ വെബ്സൈറ്റ് പാക് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തതിനെത്തുടര്‍ന്നാണ് മലയാളി ഹാക്കര്‍മാര്‍ പാക് വെബ്സൈറ്റും ആക്രമിച്ച് എല്ലാ വിവരങ്ങളും മാറ്റിമറിച്ചത്. വെബ്സൈറ്റ് ഹാക്ക് ചെയ്തതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്.
മല്ലു സോള്‍ജ്യേഴ്സ് എന്ന മലയാളി ഹാക്കര്‍മാര്‍ പാക്സൈറ്റിന്റെ ലോഗിന്‍ വിവരങ്ങള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തശേഷം പൊങ്കാലയിടാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നെ ഓരോ മിനിറ്റിലും സൈറ്റിലെ വിവരങ്ങളാകെ മാറി മറിഞ്ഞു. പാക് വിമാനത്തിനു വടുതലയിലും പെരുമ്പാവൂരിലുമൊക്കെ ഇറങ്ങാമെന്നുള്ള വിവരങ്ങള്‍ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു. പാക് വിമാനത്താവളത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് പൊങ്കാലയിട്ടതിനെ തുടര്‍ന്ന് സൈറ്റ് താത്കാലികമായി പിന്‍വലിച്ചിരിക്കുകയാണ്.
മേരി ദേശ് വാസിയോം, കേരളത്തിലെ വെബ്സൈറ്റുകള്‍ തൊട്ടാല്‍ എന്താകുമെന്ന് കാണിച്ചു കൊടുക്കാന്‍ ഞങ്ങള്‍ ഈ തവണ ട്രോളന് മാര്‍ക്കും പൊങ്കാലാ സ്പെഷലിസ്റ്റുകള്‍ക്കും അവസരം തരികയാണ്. പാക്കിസ്ഥാന് എയര്‍പോര്‍ട്ട് വെബ്സൈറ്റ് അഡ്മിന് ലോഗിന്‍ ഡീറ്റെയില്‍സ് ചുവടെ കൊടുക്കുന്നു. നിങ്ങളുടെ കരുത്ത് കാണിക്കാന്‍ സമയം ആയിരിക്കുന്നു… പിന്നെ പാസ്സ്വേര്‍ഡ് മാറ്റി മറ്റു പൊങ്കാല സ്പെഷെലിസ്റ്റുകളെ ബുദ്ധിമുട്ടിക്കരുത്. അവര്‍ക്കും അവസരം കൊടുക്കണമെന്ന് അഭ്യാര്‍ഥിക്കുന്നു. ഇതായിരുന്നു മല്ലുസൈബര്‍ സോള്‍ജ്യേഴ്സിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ചീറ്റ എന്ന ഗ്രൂപ്പായിരുന്നു കഴിഞ്ഞദിവസം തിരുവനന്തപുരം എയര്‍പോര്‍ട്ട് വെബ്സൈറ്റ് ഹാക്ക് ചെയ്തത്. പാക് സൈബര്‍ അറ്റാക്കേഴ്സ് എന്ന് വിശേഷിപ്പിക്കുന്ന ഇവര്‍ മെസ് വിത് ദി ബെസ്റ്റ്, ഡൈ ലൈക്ക് റെസ്റ്റ് എന്നീ സന്ദേശങ്ങളാണ് വെബ്സൈറ്റില്‍ ഹാക്കര്‍മാര്‍ അപ്പ്ലോഡ് ചെയ്തിരുന്നത്. ബുധനാഴ്ച ഒമ്പത് മണിയോടെ സൈറ്റ് പൂര്‍വ സ്ഥിതിയിലെത്തുകയും ചെയ്തിരുന്നു.
കേരള സര്‍ക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ദേശീയ പതാകയെ അപമാനിച്ചവര്‍ക്ക് ‘മല്ലു സോള്‍ജ്യേഴ്സ്’ വന്‍ തിരിച്ചടി നല്‍കിയിരുന്നു. പാക്ക് സര്‍ക്കാരിന്റെ കീഴിലുളള നൂറോളം വെബ്സൈറ്റുകളാണ് കഴിഞ്ഞ സെപ്റ്റംബറില്‍ തകര്‍ത്തത്. മോഹന്‍ലാലിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തപ്പോഴും മല്ലു സൈബര്‍ സോള്‍ജ്യേഴ്സ് രംഗത്തെത്തിയിരുന്നു.
Discussion about this post