യുപിയിലെ ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിയില്‍ കടുത്ത പ്രതിസന്ധി തുടരുന്നു. ഇന്ന് അഖിലേഷ് യാദവിന്റെ വിശ്വസ്തനായ രാം ഗോപാല്‍ യാദവ് വിളിച്ച് ചേര്‍ത്ത ദേശീയ കൗണ്‍സിലിലാണ് അഖിലേഷ് യാദവിനെ ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചു. ഈ യോഗം അച്ചടക്ക ലംഘനമാണെന്ന് ആരോപിച്ച് ദേശീയ അധ്യക്ഷന്‍ മുലായം സിംഗ് രംഗത്തെത്തിയിട്ടുണ്ട്.
രണ്ട് അധ്യക്ഷന്മാരോടെ ഫലത്തില്‍ രണ്ടായി പാര്‍ട്ടി മാറിയെന്നാണ് വിലയിരുത്തല്‍. താന്‍ തന്നെ അധ്യക്ഷന്‍ എന്ന് മുലായം സിംഗ് യാദവ് പ്രഖ്യാപിച്ചാല്‍ പാര്‍ട്ടി പൂര്‍ണമായും രണ്ടാകുമെന്നാണ് കരുതുന്നത്. ശിവപ്രസാദ് യാദവും, മുലായവും, അമര്‍സിംഗും ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. അമര്‍ സിംഗിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനും ഇന്ന് ചേര്‍ന്ന ദേശീയ കൗണ്‍സില്‍ തീരുമാനിച്ചു.
നേരത്തെ എംഎല്‍എമാരുടെ യോഗം വിളിച്ച് ചേര്‍ത്ത് പാര്‍ട്ടിയില്‍ ജനപിന്തുണ തനിക്കാണെന്ന് അഖിലേഷ് തെളിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് അഖിലേഷ് യാദവിനെ പുറത്താക്കിയ നടപടി മുലായം മരവിപ്പിച്ചു. എന്നാല്‍ പാര്‍ട്ടിയിലെ മേധാവിത്വം തനിക്കാണെന്ന് പ്രഖ്യാപിച്ച് മുന്നോട്ട് പോവുകയാണ് അഖിലേഷ് യാദവ് ചെയ്യുന്നത്.
Discussion about this post