ബാര്‍ക്കോഴക്കേസ്, ബജറ്റ് രേഖകള്‍ ചോര്‍ത്തി നല്കി കോഴ കൈപറ്റി, അനധികൃത നിയമനത്തിനായി ശുപാര്‍ശ നടത്തി തുടങ്ങി നിരവധി ആരോപണങ്ങളാണ് ധനമന്ത്രി കെ.എം മാണിയ്ക്കെതിരെ ഉയരുന്നത്. ഈ സാഹചര്യത്തില്‍ മാണി ബജറ്റവതരിപ്പിക്കുന്നത് അനുവദിക്കില്ല എന്ന ഉറച്ച നിലപാടിലാണ് ഇടത് പക്ഷവും,ബിജെപിയും. നിയമസഭയ്ക്ക് അകത്തും, പുറത്തും വന്‍ പ്രക്ഷോഭത്തിനാണ് എല്‍ഡിഎഫും യുവമോര്‍ച്ചയും ലക്ഷ്യമിടുന്നത്. ഒരു പക്ഷേ വലിയ സംഘര്‍ഷത്തിലേക്ക് തലസ്ഥാനനഗരി നീങ്ങാവുന്ന അവസ്ഥ.
അതേസമയം ആരോപണം ഉയരുന്ന ആദ്യ മന്ത്രിയല്ല കെ.എം മാണിയെന്നും മുന്‍പും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നപ്പോള്‍ ഇടത് മുന്നണിയിലെ പല മന്ത്രിമാരും രാജിവെച്ച ചരിത്രമില്ലെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. നാഥനില്ലാത്ത ആരോപണമാണ് മാണിക്കെതിരെ എന്നാണ് മുഖ്യമന്ത്രി പറയുന്നത്.
നിലവിലെ സാഹചര്യത്തില്‍ കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിങ്ങള്‍ക്കും നിലപാട് അറിയിക്കാം. വോട്ട് ചെയ്യുന്നതിനൊപ്പം നിങ്ങളുടെ പ്രതികരണവും അറിയിക്കുക
Discussion about this post