കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികളെ മാറ്റി. ടി.സി മാത്യു കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. സുപ്രീം കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജി.
2017 ജൂലൈ വരെ ഭരണസമിതിക്ക് കാലാവധി ഉണ്ടായിരുന്നു. എന്നാല്‍ അതുവരെ ഭരണസമിതി തുടരേണ്ടന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രാജി. മൂന്ന് വൈസ് പ്രസിഡന്റുമാരും സെക്രട്ടറിയും രാജിവച്ചു.
ബി. വിനോദ് കുമാറിനെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു. ജയേഷ് ജോര്‍ജിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
Discussion about this post