കശ്മീര്‍: കശ്മീരിലെ ബാരാമുള്ളയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇവിടുത്തെ ഹരിതര്‍ തര്‍സു മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
കൂടുതല്‍ ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കൊല്ലപ്പെട്ട തീവ്രവാദിയില്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.
Discussion about this post