മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ പിന്തുടര്ന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന് ബാങ്ക്, കാനറ ബാങ്ക്, എസ്ബിടി, ഐഡിബിഐ തുടങ്ങിയവയും വായ്പാ പലിശ നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു. ഐഡിബിഐ 0.60 ശതമാനവും മറ്റുള്ളവ 0.90 ശതമാനവുമാണ് കുറച്ചത്. ഒരു വര്‍ഷ വായ്പകള്‍ക്ക് പുറമെ ഒരുമാസം, മൂന്ന് മാസം, ആറ് മാസം തുടങ്ങിയ കാലയളവിലേക്കുളള വായ്പകളുടെ പലിശ നിരക്കും സമാനമായ രീതിയില്‍ കുറച്ചു.
പലിശ നിരക്ക് വെട്ടിക്കുറച്ചതോടെ ഭവനവായ്പ പലിശ കഴിഞ്ഞ ആറ് കൊല്ലത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തും. കുറച്ച പലിശ നിരക്ക്: യൂണിയന് ബാങ്ക് 9.3 ശതമാനത്തില്‍ നിന്ന് 8.65 ശതമാനം. ഐഡിബിഐ ബാങ്ക് 9.3 ശതമാനത്തില്‍ നിന്ന് 9.15 ശതമാനമാക്കി. എസ്ബിടി 9.45-ല്‍ നിന്ന് 9.2 ശതമാനമാക്കി. ഐഒബി 9.5-ല്‍ നിന്ന് 9.15. പഞ്ചാബ് നാഷണല്‍ ബാങ്ക് 9.15-ല്‍ നിന്ന് 8.45. ബാങ്കുകള്‍ വ്യാപകമായി പലിശ കുറയ്ക്കുന്നത് ഭവന, വാഹന, വ്യക്തിഗത വായ്പ്പകള്‍ എടുത്ത ലക്ഷക്കണക്കിനാള്‍ക്കാര്‍ക്ക് ആശ്വാസമാകും.
Discussion about this post