തൃശ്ശൂര്‍: ടിപി ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് തൃശൂര്‍ വിയ്യൂര്‍ ജയിലിലില്‍ കഴിയുന്ന പ്രതികള്‍ക്ക് പരോള്‍ നല്കുവാന് സര്‍ക്കാര്‍ നീക്കം നടത്തുന്നതായി സൂചന. തടവുകാരുടെ പരോള്‍ പരിഗണിക്കുന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതി ഇപ്പോള്‍ യോഗം ചേരുകയാണ്.
കൊടി സുനി ഉള്‍പ്പെടെ നാലു പ്രതികളാണ് വിയ്യൂര്‍ ജയിലിനുള്ളില്‍ ടിപി വധവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കഴിയുന്നത്. യോഗത്തില്‍ പൊലീസ് ശക്തമായി പ്രതികളുടെ പരോളിനെ എതിര്‍ത്തതായാണ് വിവരം.
ജയില്‍ ഡിജിപി, ജില്ലാ ജഡ്ജി എന്നിവരടങ്ങുന്ന സംഘമാണ് ഉപദേശക സമിതിയില്‍ പങ്കെടുക്കുന്നത്. കൊടി സുനി, ടി.കെ രജീഷ്, ഷാഫി, മനോജ് എന്നിവരാണ് പരോളിനുളള അപേക്ഷ സമര്‍പ്പിച്ചത്.
Discussion about this post