തിരുവനന്തപുരം: ഉപരോധ സമരത്തില്‍ പങ്കെടുക്കാനെത്തിയ സിപിഎം പ്രവര്ത്തകന് കുഴഞ്ഞ് വീണ് മരിച്ചു. നെടുമങ്ങാട് ഏരിയ കമ്മിറ്റി അംഗം രാജപ്പന്(64) ആണ് മരിച്ചത്. പ്രതിഷേധവുമായി രാവിലെ ഏഴരയോടെ പിഎംജി ജംഗ്ഷനിലെ സമര കേന്ദ്രത്തില്‍ എത്തിയപ്പോളാണ് ദേഹാസ്വാസ്ത്യം ഉണ്ടായതിനെത്തുടര്‍ന്ന് ഇദ്ദേഹം കുഴഞ്ഞ് വീണത്. തുടര്‍ന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഉടന്‍തന്നെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Discussion about this post