തിരുവനന്തപുരം: നിയമസഭയ്ക്ക് അകത്തും, പുറത്തും കലാപം നടക്കുന്നതിനിടെ കെ.എം മാണി ബജറ്റ് അവതരിപ്പിച്ചു. അഴിമതിയാരോപിതനായ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കരുത് എന്നായിരുന്നു പ്രതിപക്ഷ കക്ഷികളുടെ ആവശ്യം.
എന്നാല്‍ ബജറ്റ് അവതരിപ്പിക്കുക വഴി പ്രതിപക്ഷ തന്ത്രങ്ങള്‍ പരാജയപ്പെടുത്തി എന്നാണ് യുഡിഎഫിന്റെ വാദം. എട്ട് മിനിറ്റ് ബജറ്റ് വായനയ്ക്ക് ശേഷം യൂഡിഎഫ് ആഹ്ലാദ പ്രകടനം നടത്തി. സഭയില്‍ അവര്‍ ലഡു വിതരണം ചെയ്തു.
സ്പീക്കറെ ഡയസിലെത്തിച്ചില്ല, മാണിയെ കസേരയിലിരുത്തിയില്ല. ചട്ടങ്ങള്‍ പാലിക്കാതെയുള്ള ബജറ്റ് അവതരണത്തിന് അംഗീകാരമില്ല എന്നാണ് പ്രതിപക്ഷ വാദം. അസാധരകരമായ പ്രതിഷേധത്തിലൂടെ മാണിയ്ക്കെതിരായ പ്രതിഷേധം വിജയകരമായി നടത്താന്‍ കഴിഞ്ഞുവെന്നാണ് ഇടത് നേതാക്കളുടെ പ്രതികരണം.അതേസമയം, സ്പീക്കറില്ലാതെ അവതരിപ്പിച്ച ബജറ്റിന് സാധുതയില്ലെന്നും ഇടതുമുന്നണിയുടെ സമരം വിജയിച്ചുവെന്നും സിപിഎം നേതാവ് പിണറായി വിജയന് പറഞ്ഞു.
രാവിലെ മുതല്‍ സഭയ്ക്ക് പുറത്തും വലിയ പ്രതിഷേധമാണ് നടന്നത്. രാവിലെ യുവമോര്‍ച്ച മാര്‍ച്ച് അക്രമാസക്തമായി. പിന്നീട് എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഉപരോധവും സംഘര്‍ഷത്തില്‍ കലാശിച്ചു. കണ്ണീര്‍വാതകവും, ജലപീരങ്കിയും പ്രവര്‍ത്തകര്‍ക്ക് നേരെ ഉപയോഗിച്ചു. ലാത്തിചാര്‍ജ്ജ് നടത്തി.
കനത്ത പോലിസ് കാവലിനെ മറികടക്കുന്ന സമരങ്ങള്‍ക്കാണ് തലസ്ഥാന നഹരി സാക്ഷ്യം വഹിക്കുന്നത്.
Discussion about this post