ഹോഷിയാര്‍പൂര്‍: പഞ്ചാബില്‍നിന്നു ഏഴു കിലോ ചരസുമായി നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഹിമാചല്‍പ്രദേശില്‍നിന്നു പഞ്ചാബിലെ ഹോഷിയാപൂര്‍, ജലന്ധര്‍, എസ്ബിഎസ് നഗര്‍ എന്നിവിടങ്ങളിലെക്കു ചരസു കടത്താന്‍ ശ്രമിച്ച രണ്ടു സംഘങ്ങളെയാണു പോലീസ് പിടികൂടിയത്.
ചക്ക് സാധു അന്തര്‍ സംസ്ഥാന ചെക്ക് പോസ്റ്റില്‍നിന്നും ബത്ര പാലസിനടുത്തുള്ള ടി-പോയിന്റില്‍ നിന്നുമാണു ഇവരെ പിടികൂടിയത്. ഇവര്‍ക്കെതിരെ എന്‍ഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തെന്നും വിശദമായ അന്വേഷണം നടന്നു വരുകയാണെന്നും പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു.
Discussion about this post