ഡല്‍ഹി: വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരുടെ റിപ്പോര്‍ട്ട് തൃപ്തികരമല്ലാത്തതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അതൃപ്തനായി ഇറങ്ങിപ്പോയി. അദ്ദേഹത്തിന്റെ വസതിയില്‍ അഞ്ചു ദിവസമായി പ്രധാനമന്ത്രി വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാര്‍ നടത്തുന്ന പദ്ധതി അവതരണങ്ങള്‍ കണ്ടും കേട്ടും വരികയായിരുന്നു. ഇതില്‍ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും കാര്‍ഷിക മന്ത്രാലയത്തിന്റെയും അവതരണങ്ങള്‍ തൃപ്തികരമല്ലെന്നു പറഞ്ഞാണു മോദി ഇറങ്ങിപ്പോയത്.
നിങ്ങള്‍ വേണ്ടത്ര ചിന്തിക്കാതെയും ഗൃഹപാഠം ചെയ്യാതെയുമാണ് അവതരണം തയാറാക്കിയതെന്ന് ഉദ്യോഗസ്ഥരോടു തുറന്നടിച്ചു പറയാനും മോദി മടിച്ചില്ല. അവതരണങ്ങള്‍ പുതുക്കിക്കൊണ്ടുവരാനും അദ്ദേഹം നിര്‍ദേശിച്ചു. ഓരോ മന്ത്രാലയവും നടപ്പാക്കിവരുന്ന പദ്ധതികളുടെയും ഇനി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെയും അവതരണമാണ് പ്രധാനമന്ത്രിയുടെ മുന്‍പാകെ നടത്തുന്നത്.
ബജറ്റില്‍ ഉള്‍ക്കൊള്ളിക്കേണ്ട നിര്‍ദേശങ്ങളും ഇതോടൊപ്പമുണ്ടായിരുന്നു. നീതി ആയോഗിലെ ഉന്നത ഉദ്യോഗസ്ഥരെയും വിളിച്ചിരുന്നു.
Discussion about this post