ചെന്നൈ: സമൂഹങ്ങളെ ബന്ധിപ്പിക്കാന്‍ ഫലിതങ്ങളും ആക്ഷേപഹാസ്യങ്ങളും അത്യാവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചോയുടെ ആക്ഷേപഹാസ്യങ്ങള്‍ വിമര്‍ശനങ്ങളെ പ്രിയപ്പെട്ടവയാക്കിയിരുന്നു. ഫലിതങ്ങള്‍ ജീവിതത്തില്‍ സന്തോഷം പ്രദാനം ചെയ്യും. ചിരിയെന്നാല്‍ ഏതൊരു ആയുധത്തിലും ശക്തമാണ്. അവ തകര്‍ക്കുകയല്ല, മറിച്ച് ബന്ധിപ്പിക്കുകയാണ് ചെയ്യുക. ഇന്ന് നമുക്ക് അത്യാവശ്യമായ കാര്യവും അതാണ് – സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന പാലങ്ങള്‍. അന്തരിച്ച മാധ്യമപ്രവര്ത്തകന് ചോ രാമസ്വാമിയുടെ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചോയെ മനസിലാക്കുക അത്ര എളുപ്പമല്ല. അത് അറിയണമെങ്കില്‍ ഭാഷകള്‍ക്കും അപ്പുറത്തുള്ള അദ്ദേഹത്തിന്റെ ദേശസ്നേഹം, ധൈര്യം, ആത്മാര്‍ഥത എന്നിവ തിരിച്ചറിയണം. ചോയുടെ സംഭാവനകള്‍ തമിഴ്നാട്ടില്‍ മാത്രം ഒതുങ്ങുന്നവയല്ല. ഇന്ത്യയിലെ മാധ്യമ-രാഷ്ട്രീയ രംഗങ്ങളിലെല്ലാം അദ്ദേഹത്തിന് സ്വാധീനം ചെലുത്താന്‍ സാധിച്ചിരിക്കുന്നുതായും മോദി പറഞ്ഞു.
Discussion about this post