കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കമല്‍ നരാധമന് എന്ന് വിളിച്ചത് ശരിയായില്ലെന്ന് സംഗീത സംവിധായകനൂം കവിയും ഗായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച തമസോമ ജ്യോതിര്‍ഗമയ സാംസ്കാരിക പ്രതിരോധ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
30 വര്‍ഷമായി തനിക്ക് കമലിനെ അറിയാമെന്നും കമലിനെ വിവാദത്തില്‍ കൊണ്ടു ചെന്നെത്തിച്ചത് ഈ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. കമലിനെപ്പോലുള്ളൊരാള് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. പരാമര്‍ശം പിന്‍വലിക്കണമെന്ന് കമലിനോട് തനിക്ക് ആവശ്യപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ പരാമര്‍ശം പിന്‍വലിച്ചാല്‍ ഈ പ്രശ്നങ്ങള്‍ അവസാനിക്കുമെന്നാണ് തന്റെ കണക്കുകൂട്ടലെന്നും കൈതപ്രം പറഞ്ഞു.
Discussion about this post