ലക്നൗ: മുലായം സിങ്ങിന് പാര്‍ട്ടി അധ്യക്ഷ പദവിയും ചിഹ്നവും വിട്ടുനല്‍കാമെന്ന് ലോക്ദള്‍ പാര്‍ട്ടി. സമാജ്വാദി പാര്‍ട്ടിയുടെ സൈക്കിള്‍ ചിഹ്നം മരവിപ്പിക്കുകയാണെങ്കില്‍ തങ്ങളുടെ ചിഹ്നം നല്‍കാമെന്ന് ലോക്ദള്‍ അഖിലേന്ത്യാ പ്രസിഡന്റ് സുനില്‍ സിങ് വ്യക്തമാക്കി.
1980-ല്‍ മുന്‍ പ്രധാനമന്ത്രി ചരണ്‍സിങ് രൂപവല്‍ക്കരിച്ച പാര്‍ട്ടിയുടെ സ്ഥാപകരില്‍ ഒരാളാണ് മുലായം എന്ന് സുനില്‍ സിങ് പറഞ്ഞു.
നിലം ഉഴുന്ന കര്‍ഷകനാണ് ലോക്ദളിന്റെ ചിഹ്നം. പാര്‍ട്ടി നൂറു സ്ഥാനാര്‍ഥികളെ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 76 പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിച്ചെങ്കിലും ആരും ജയിച്ചില്ല.
Discussion about this post