ഡല്‍ഹി: കേരളത്തിലെ നാല് പ്രമുഖ ബി.ജെ.പി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്രം. സുരക്ഷ നല്‍കണമെന്ന സംസ്ഥാന ഘടകത്തിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, മുന്‍ അധ്യക്ഷന്‍ പി.കെ കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറി എം.ടി രമേശ്, കെ സുരേന്ദ്രന് എന്നിവര്‍ക്കാണ് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തുന്നത്.
രണ്ടാഴ്ച മുമ്പ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങി. ഇനി ഈ നാല് നേതാക്കള്‍ക്കും വൈ കാറ്റഗറി സുരക്ഷ അനുസരിച്ച് 12 ഗാര്‍ഡുകളുടെ അകമ്പടിയുണ്ടാകും. ഈ വാര്‍ത്ത ഹിന്ദുദിനപത്രാണ് റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post