രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഭീം ആപ്പില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. ഉപയോക്താക്കളുടെ നിരീക്ഷണങ്ങളും കുറിപ്പുകളും വിലയിരുത്തിയാണ് ഇത് പുതുക്കുന്നത്. പുറത്തിറങ്ങി കേവലം പത്തു ദിവസത്തിനകം ഒരു കോടി പേരാണ് ഭീം ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ഭീം ആപ്പ് ഡൗണ്‍ലോഡിങ് 12 കോടി കഴിഞ്ഞു.
ആപ്പ് പുതുക്കുന്നതിന്റെ ഭാഗമായി വിരലടയാളം തിരിച്ചറിഞ്ഞു പണം മാറ്റുന്ന സംവിധാനം ഭീം ആപ്പില്‍ ഉടന്‍ പ്രതീക്ഷിക്കാം. ആധാര്‍ അനുബന്ധമായി നടപ്പാക്കുന്ന പരിപാടി ആന്ധ്രപ്രദേശിലെ തിരഞ്ഞെടുത്ത റേഷന്‍ കടകളില്‍ പരീക്ഷിച്ചു നോക്കി. കഴിഞ്ഞ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ ‘ഭീം’ എന്ന ആപ് അധികം വൈകാതെ വിരലടയാളത്തിന്റെ അടിസ്ഥാനത്തിലേക്കു മാറും. തിരഞ്ഞെടുത്ത റേഷന്‍ കടകളില്‍ ആധാര്‍ പേ സംവിധാനം ഉപയോഗിക്കുന്നുണ്ട്. കടക്കാര്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പില്‍ ഉപഭോക്താവിന്റെ കൈവിരല്‍ പതിക്കുമ്പോഴാണ് പണം കൈമാറ്റം നടക്കുന്നത്.
ഭീം പുറത്തിറക്കി 15 ദിവസത്തിനിടെ ഉദ്ദേശം 12 കോടി ആളുകള്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. 10 ദിവസത്തിനുള്ളില്‍ ഒരു കോടി പേര്‍ ഇത് ഡൗണ്‍ലോഡ് ചെയ്തതില്‍ പ്രധാനമന്ത്രി ജനങ്ങളെ പ്രശംസിച്ചിരുന്നു. പുറത്തിറക്കിയ സമയത്ത് 21 ബാങ്കുകളാണ് ഭീമുമായി ഏകോപിപ്പിച്ചത്.
മാര്‍ച്ച് 31നു മുന്‍പ് ഭീമിനു പിന്നില്‍ എല്ലാ ബാങ്കുകളെയും അണിനിരത്തുമെന്നു കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയം ഡയറക്ടര്‍ കവിത ഭാട്യ അറിയിച്ചു. ആധാറുമായി ബന്ധപ്പെട്ട പണമിടപാടു ആധാര്‍ പേ എന്ന പേരില്‍ അറിയപ്പെടുമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി (യുഎഐഡി) സിഇഒ: അജയ് ഭൂഷണ്‍ പറഞ്ഞു. കച്ചവടക്കാര്‍ക്കു വേണ്ടിയുള്ള പുതിയ ആപ് ഉടന്‍ പുറത്തിറക്കും. ആധാറുമായി ബന്ധിപ്പിച്ച ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് കടക്കാരന്റെ നിശ്ചിത അക്കൗണ്ടിലേക്കാകും പണം കൈമാറുക. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളോ സ്മാര്‍ട്ട്‌ഫോണ്‍ പോലുമില്ലാതെ ഇടപാടു നടത്താന്‍ കഴിയുമെന്നതാണ് ആധാര്‍ പേയുടെ ഗുണം. ഗ്രാമീണമേഖലയില്‍ മൈക്രോ എടിഎമ്മുകള്‍ ഉപയോഗിച്ച് ബാങ്ക് പ്രതിനിധികള്‍ മുഖേന ആധാര്‍ അനുബന്ധ പണമിടപാടുകള്‍ നടത്താറുണ്ട്. എന്നാല്‍ ആധാര്‍ പേയില്‍ ഇതിനു പകരം കച്ചവടക്കാരന്റെ പക്കലുള്ള ആപ് ഉപയോഗിക്കും.
എന്നാല്‍ ആധാര്‍ അനുബന്ധ പണമിടപാടിന്റെ സുരക്ഷയെക്കുറിച്ച് വിവര സാങ്കേതിക മേഖലയിലെ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. വിരലടയാളം തിരിച്ചറിയാനുള്ള മാര്‍ഗമായി ഉപയോഗിക്കുന്നതാണ് സുരക്ഷാപ്രശ്‌നമാണെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ക്രിപ്‌റ്റോഗ്രഫി സംവിധാനമുള്ള സ്മാര്‍ട് കാര്‍ഡുകളാകും ഏറെ ഉത്തമമെന്നാണു അവര്‍ പറയുന്നത്.
Discussion about this post