ലക്നൗ: യുപിയില്‍ സമാജ്വാദി പാര്‍ട്ടിയുടെ പിളര്‍പ്പ് ഉറപ്പിച്ച് പാര്‍ട്ടി സ്ഥാപകനും
അധ്യക്ഷനുമായ മുലായം സിങ് യാദവ്. തെരഞ്ഞെടുപ്പില്‍ അഖിലേഷിനെതിരെ മല്‍സരിക്കുമെന്നും മുലായം അറിയിച്ചു.
പിളര്‍പ്പൊഴിവാക്കാന്‍ കഴിവതും ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ലെന്നാണ് മുലായത്തിന്റെ വിശദീകരണം. അഖിലേഷ് യാദവ് താന്‍ പറയുന്നതിന് ചെവിതരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. പറയുന്നതൊന്നും കേള്‍ക്കാന്‍ അഖിലേഷ് കൂട്ടാക്കാറില്ല. പാര്‍ട്ടി ചിഹ്നം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് മുലായം അറിയിച്ചു.
Discussion about this post